Showing posts with label ജി.മനു. Show all posts
Showing posts with label ജി.മനു. Show all posts

Thursday, September 10, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 14

മുള്ളൂര്‍ക്കാരന്‍
തലേന്ന് വൈകീട്ട്, ചെറായി തീരത്ത് കാറ്റുകൊള്ളാന്‍ വന്ന അ-ചെറായിക്കാരും, സ്ഥലവാസികളും ഒരുപോലെ കരുതിയത് ഇത് ടൂറിസം പ്രൊമോഷന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കലാപരിപാടിയാണെന്നായിരുന്നു. ....

ഹാന്‍ഡിലില്‍ കയറിനിന്നുകൊണ്ട് ഒരാള്‍ ബൈക്കോടിച്ചു വരുന്നു ! യാതൊരങ്കലാപ്പുമില്ല എന്നു കാണിക്കാന്‍ കൈകള്‍ പുറകില്‍ കെട്ടിയിട്ടുണ്ട്. എന്നാല്‍, ഇടയ്ക്ക് പരിസരങ്ങളൊക്കെ ചാഞ്ഞും ചെരിഞ്ഞും നോക്കി നോട്ബുക്കില്‍ ടൈപ്പ് ചെയ്തു കയറ്റുന്നുമുണ്ട്. കാക്കാശിന് ചിരിയില്ല. സദാ, നിതാ‍ാ‍ാ‍ാ‍ാന്ത നിരീക്ഷണം മാ‍ാ‍ാ‍ാ‍ാ‍ാത്രം !

മിഷ്ടര്‍. മുള്ളൂ, സത്യത്തില്‍ ഇതല്ലെ ഇന്നലെ വൈകീട്ട് ഈ ശാന്തസുന്ദരമായ ഗ്രാമത്തില്‍ സംഭവിച്ചത് എന്നു ഞാന്‍ ചോദിച്ചാല്‍ ‘അല്ല’ എന്നു പറയാന്‍ ധൈര്യമുണ്ടോ ? മീറ്റിന്റന്നു ചായകുടി കഴിഞ്ഞയുടന്‍
ഞാന്‍ അടുത്തുചെന്നു ചോദിച്ചു.

അതു കള. ഒന്നാമത് ഞാന്‍ മഹാധൈര്യശാലിയാണ്. ബൈക്കില്‍ ഞാന്‍ ചെയ്യുന്ന വേലകള്‍ പല പുലിബ്ലോഗര്‍മാര്‍ക്കും സങ്കല്‍പ്പിക്കുവാനേ ആകൂ. സത്യത്തില്‍, എന്നെ എല്ലാരും ഇങ്ങോട്ടുവന്നു പരിചയപ്പെടുന്നതു നന്നായിരിക്കും എന്നു വരെ ഞാന്‍ പറയും.


താങ്കള്‍ സത്യത്തില്‍ ആരാണ് ?

ഞാന്‍ ക്രമവും ക്യൂവും കൃത്യമായി പാലിക്കുന്ന ഒരുത്തന്‍. കുത്തഴിഞ്ഞ എല്ലാ സംഗതികള്‍ക്കും നമ്പറിടുക എന്നത് എന്റെ രണ്ടാം പ്രകൃതാ... ബൈ ദ ബൈ, നമ്മളീ തിന്നുന്ന ചക്കയട നമ്പര്‍ 3 സൈസിലുള്ളതാണ്.


അപ്പൊ, ‘കയ്യില്‍ പാഥേയവുമായി മോക്ഷം തേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍ , ജന്മജന്മാന്തരം, മര്‍ത്യജന്മം എന്നൊക്കെ പ്രൊഫൈലില്‍ കാച്ചിയതൊ ?

എനിക്കതറിയില്ലായിരുന്നു. ആ മഹാസത്യം, ജ്യോത്സ്യശ്രീ അരുണ്‍ കായംകുളം ഒറ്റയ്ക്കുചിന്തിച്ച് കണ്ടെത്തിയതാണ്.

വൈകീട്ടെന്താ പരിപാടി ?

സംഭാരം കുടിച്ചതിനു ശേഷം, ലാസ്റ്റ് പരിപാടി ഇതിന്റേം ഇതിന്റേം നിര്‍മ്മാണമാണ്.

Wednesday, September 9, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി : 13



മനു
ഇതിനകം നാടൊട്ടുക്ക് പ്രശസ്തമായ ചെരിഞ്ഞ പ്രസംഗത്തിനു ശേഷം
ചക്കയടയ്ക്കു പുറത്ത് ഇച്ചങ്ങായിയും ഞാനും അല്പനേരം കണ്ണോടുകണ്ണ് നോക്കിയിരുന്നു.

നോക്കിനോക്കിയിരിക്കെ ആശാന്‍ അല്പം മുന്നോട്ടാഞ്ഞ് ചോദിച്ചു : അല്ലാ, ഒരു സശ്ശയണ്, ഇക്കണ്ണിന്റെ മൂലയില്‍ വെളുത്തുകാണുന്നത് കൃഷ്ണമണി പടര്‍ന്നുകിടക്കുന്നതോ അതോ സാക്ഷാല്‍ കണ്ണിപ്പീളയോ ?

ഹേയ് ! രണ്ടാമത്തേത് എന്നൊരു സംഗതി എനിക്കില്ല.

ഞാനും വിട്ടുകൊടുക്കരുതല്ലൊ. തൊടുത്തു.

ഈ ചെരിവ് ഒരു പോളിയോ അനന്തരഫലമോ അതോ വെറും അനുകരണശ്രമമോ ?

അപ്പോഴാണ്, ഞാന്‍ ഭാഗം 1-ഇല്‍ രേഖപ്പെടുത്തിയ പൊട്ടിക്കരച്ചില്‍ കലര്‍ത്തിയ ഏറ്റുപറച്ചില്‍ പുമാന്‍ അവതരിപ്പിച്ചത്. ആ ഷോക്കില്‍ , ഗ്രീവാന്‍സ് റിഡ്രെസ്സല്‍-ന്റെ ഭാഗമായി ഞാന്‍ മനുസ്മൃതിക്ക് ഒരു ലക്ഷാര്‍ച്ചന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.....

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, താങ്കളുടെ, ഡല്‍ഹി പ്രണയകഥകള്‍ അത്ഭുതകരമത്രെ !

ഓഹോ !!! എല്ലാം വായിച്ചിട്ടുണ്ടെന്നോ ?!

ഇല്ല, ഒന്നു പോലുമില്ല. എങ്കിലും, അവ തീര്‍ത്തും അത്ഭുതകരമത്രെ ! വിസ്മയാവഹമത്രെ !!

തീരെ തേങ്ക്സ്. ഇനി, താങ്കളുടെ വരാന്‍പോകുന്ന വരകളെപ്പറ്റി പറയാന്‍ എന്നെ അനുവദിക്കൂ.

ചുമ്മാ, പറയൂന്ന്...

അവ, സിമ്പ്ലി അത്യുജ്ജ്വലമത്രേ !

അതിന്, ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലല്ലൊ. എന്നിട്ടും, അങ്ങ്, ഇത്ര കൃത്യമായി... ?

ശരിയാണ്. എന്നാലും, അവ അതിഭൌതികങ്ങളത്രേ,
അപാരസുന്ദരനീലാകാശങ്ങളത്രയ്ക്കത്രേ !

നന്ദി, ഭവാന്‍ !!! നന്ദി !!!

വേണ്ടീര്‍ന്നില്ല, ഭഗവന്‍ !!!!!!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി