Thursday, October 18, 2007

പുലി 43 : ഉമേഷ്

ഉമേഷ്

ആ പടങ്ങള്‍ കണ്ടപ്പോള്‍ പെട്ടെന്നു തോന്നിയത് കലക്കനൊരു വിഷ്വലാണ്. മിയ്ക്ക ബ്ലോഗ്ഗേഴ്സും ഓര്‍ക്കാനിഷ്ടപ്പെടുന്നോരു പ്രൈമറി ക്ലാസ്സ് പാഠത്തിന്റെ തുടക്കം...
അ.അ.......ഉ.ഉ..........മ്.മ്
ഉമേഷ് തിരിഞ്ഞുനോക്കി. അതാ, മുറ്റത്തൊരു ഓം-ന !

പിന്നെ, മടിച്ചില്ല . നെറ്റായി, ചാറ്റായി. പുലിപ്പടങ്ങളുടെ കാര്യം പറഞ്ഞപ്പോള്‍ കാര്‍ന്നോര്‍ ഉഷാറായി. നിലവിലുള്ള കുംഭ, മാറത്തെ രോമം, വെടിക്കല മുതലായവയെ ഇടതടവില്ലാതെ തടവിക്കൊണ്ടും മണിച്ചിത്രത്താഴിട്ടു പൂട്ടിയ ഒരു പേടകം ചൂണ്ടിക്കാട്ടിക്കൊണ്ടും അദ്ദേഹം മൊഴിഞ്ഞു-

“ഇനിമുതല്‍, ഇത് അത്രയും അങ്ങയുടേതല്ലോ.
അഥവാ, ഇതത്രയുമങ്ങയുടേതല്ലോ !” .

പിക്കാസ്സ എന്നു ശുദ്ധമായ സ്വര്‍ണത്തില്‍ ആലേഖനം ചെയ്ത ആ പേടകത്തില്‍ നിറയെ എണ്ണച്ഛായാചിത്രങ്ങളായിരുന്നു. ആത്മവിശ്ഹാസ്യം എന്ന ഒരു പുതിയ രസംനിറച്ച മുഖമാണ്
എല്ലാറ്റിലും. ഒന്നൂടെ നോക്കി - എവിടെയോ കണ്ടുമറന്ന മുഖം. ഠപ്പേന്ന്, ഓര്‍മ്മയിലൊരു കോളിളക്കം - ഹല്ല, ഇത് നമ്മടെ പഴേ ...

നെഞ്ചു വിരിച്ചുകൊണ്ട് പടങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു...

ഒരു എഴുത്താണി
കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ‍ .........”
************

24 comments:

Cartoonist said...

എല്ലാറ്റിലും. ഒന്നൂടെ നോക്കി - എവിടെയോ കണ്ടുമറന്ന മുഖം. ഠപ്പേന്ന്, ഓര്‍മ്മയിലൊരു കോളിളക്കം - ഹല്ല, ഇത് നമ്മടെ പഴേ ...

നെഞ്ചു വിരിച്ചുകൊണ്ട് പടങ്ങള്‍ എന്നെ നോക്കി അട്ടഹസിച്ചു...

“ഒരു എഴുത്താണി കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ .........”

Kaippally said...

ഉമേഷേട്ടന്‍ ഒന്നു മെല്ഞ്ഞിട്ടുണ്ടല്ലോ.

Appu Adyakshari said...

ഇതു കലക്കി!!

കുറുമാന്‍ said...

ഹ ഹ ഹ ഇത് ഗംഭീരം തന്നെ സജ്ജീവ് ഭായ്. ഉമേഷേട്ടനു താളിയോലഗ്രന്ധങ്ങള്‍ മാത്രമല്ല ഒരു ചതുരംഗപലക കൂടി നല്‍കാമായിരുന്നു. നല്ലൊരു ചെസ്സ് പ്ലേയര്‍ കൂടിയാണ്.

എവിടെ സ്വാമീടെ മെതിയടി?

Visala Manaskan said...

thakarthirikkanoo... sajjeev ji...

:) pakshe, njaan swapnathil kanda room ithallaayirunnu!!

Visala Manaskan said...

swapnathil kanda roopam... ennaanu uddeshichathu..

Umesh::ഉമേഷ് said...
This comment has been removed by the author.
Umesh::ഉമേഷ് said...

ഞാന്‍ കണ്ണാടിയില്‍ കാണുന്ന രൂപവും ഇതല്ല വിശാലാ. ഞാന്‍ സജ്ജീവിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടു് :)

സജ്ജീവ്, നന്ദി.

Inji Pennu said...

അയ്യോ! ഇത് ഉമേഷേട്ടന്റെ മോനാണോ? ;)

krish | കൃഷ് said...

ആഹാ.. കൊള്ളാല്ലോ.. ആ കുടുമ കലക്കി.
ഒരു ലാപ്‌ടോപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍..

ആ ‘ബാബാ’ മുദ്ര എന്താ സൂചിപ്പിക്കുന്നത്.

sreeni sreedharan said...

ആ ചൂണ്ട് വിരലും കൂടി മടക്കി പിടി ഉമേഷേട്ടാ... ;)

Santhosh said...

ഒന്നു കുളിപ്പിച്ച് മേയ്ക്കപ്പിട്ടെടുത്താല്‍ ഇതൂ പോലെയാവും (കണ്ടിട്ടൊള്ളോണ്ട് പറേണതാ) :)

കുറുമാന്‍ said...

സജ്ജീവ് ഭായ്, ചതുരംഗപലക വന്നപ്പോള്‍ ഗാംഭീര്യം ഒന്നു കൂടി........കലക്കി....

ഇനി സജ്ജീവ് ഭായ് ഒരു കാര്യം പറയട്ടെ...

അര്‍പ്പണമനോഭാവത്തോടെയുള്ള,ആത്മാര്‍ത്ഥതയുള്ള് ആ വരയെ സമ്മതിചിരിക്കുന്നു (വലതു ചെവിയില്‍ ചെത്തിപ്പൂവും, ഇടത് ചെവിയില്‍ തുളസികതിരും, തലയില്‍ ചെത്തിയും - അങ്ങനത്തെ മൈനൂട്ട് കാര്യങ്ങള്‍ വരെ താങ്കള്‍ വരയില്‍ ശ്രദ്ധിക്കുന്നു)..ആശംസകള്‍ വന്‍ പുലീ......

Umesh::ഉമേഷ് said...

ഛേ, അതു ചെത്തിയായിരുന്നോ കുറുമാനേ? ഞാന്‍ കരുതി ചെമ്പരുത്തിയാണെന്നു്. അതെങ്ങനെ ഇയാള്‍ അറിഞ്ഞു എന്നു കരുതുകയും ചെയ്തു...

ഇപ്പോള്‍ ഏതാണ്ടു കണ്ണാടിയില്‍ നോക്കുന്നതുപോലെ ഉണ്ടു്. ഒരിക്കല്‍ക്കൂടി നന്ദി, സജ്ജീവ്!

കുറുമാന്‍ said...

ഉമേഷേട്ടാ ഒരു തെറ്റു പറ്റി.... ചെവിയില്‍ ചെത്തിയും , തുളസികതിരും തന്നെ, പക്ഷെ ഇപ്പോള്‍ ഒന്നുകൂടി നോക്കിയപ്പോ തലയില്‍ ചെമ്പരത്തിയാണോ ചൂടിയിരിക്കുന്നതെന്നൊരു സംശയം.......ഒന്ന് ന്വോക്കാ.....

മെലോഡിയസ് said...

ഉമേഷേട്ടനെ ഇത് വരെ കണ്ടില്ല. അത് കൊണ്ട് ആളെ അതേപോലെ തന്നെന്ന് ഒന്നും പറയുന്നില്ല. പക്ഷേ വര..അത് ഒരു വര തന്നാണേ.

സാല്‍ജോҐsaljo said...

ചുള്ളന്‍ സ്വാമിയായ നമഃ!!
ആണീശ്വരായ നമഃ!

;) ഇതും കൊള്ളാം!

Raji Chandrasekhar said...

ഗുരു ധ്യാനത്തിന് രൂപമായി.

ആവനാഴി said...

വാതാപി ഗണപതേ നമോഹം
വാരണം...
വാ വാരണം...
വാവാ വാരണം.....

വിഷ്ണു പ്രസാദ് said...

എന്റമ്മച്ചിയേ...

ഉമേഷ്ജിയെ കൊന്നു.

മിടുക്കന്‍ said...

വലത്തെ ചെവിയില്‍ പച്ച !!
ഇടത്തേ ചെവിയില്‍ ചുവപ്പ്..
നിറുകയിലും ചുവപ്പ്...
...
ഉമേഷേട്ടാ... നിങ്ങടെ പാര്‍ട്ടി ഏതാ..?

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌ തലമുടി കറുപ്പിച്ചു കഴിഞ്ഞുള്ള പടമാണോ ഇത്‌? എന്തായാലും കലക്കി.

Sathees Makkoth | Asha Revamma said...

സജ്ജീവ്‌ജീ,
കലക്കീട്ടോ.

Vempally|വെമ്പള്ളി said...

ഇപ്പൊ എല്ലാം പൂര്‍ത്തിയായി. ഉമേഷെ കണ്ണാടീല്‍ കാണുമ്പോലെ ല്ലെ? സജീവെ ഉഗ്രനായി

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി