Tuesday, May 20, 2008

ഞാന്‍ കണ്ട തൃശൂര്‍ ബ്ലോഗ് പൂരം

“പൂരപ്പറമ്പിലേയ്ക്കുള്ള വഴി ഞാന്‍ ഈ ടെലിഫോണീക്കൊടെ പറഞ്ഞുതരാംന്ന്...”

3-5-2008. എന്താഴ്ച്ചയായാലെന്താ ! രാവിലെ ഓഫീസിലേയ്ക്കിറങ്ങും മുന്‍പ് തുടങ്ങിയ വധമാണ്. സംസാരസാഗരത്തിന്റെ തുടക്കത്തില്‍ത്തന്നെ വിശ്വപ്രഭാപൂരം എന്ന് പരിചയപ്പെടുത്തിയ ഭയങ്കരന്‍ ഒരു താക്കീത് നീട്ടിയെറിഞ്ഞു.

“ഏതായാലും, പരിചയപ്പെട്ട് 2 മിനിറ്റോളമായ സ്ഥിതിക്ക് ഒരു ഹാഫ് ഡേ ലീവ് പറയുന്നത് അത്യുത്തമമായിരിക്കും. അതോ, ഞാന്‍ വിളിച്ചു പറയണോ ? ”

പഹയന്‍ പറഞ്ഞാല്‍ ചെയ്തുകളയും എന്ന് എനിക്ക് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്ന് വന്ന ആയിരത്തോളം വാണിങ്ങ് ഇ-മെയിലുകള്‍ രണ്ടു ചാക്കിലാക്കി നേരെ ട്രാഷ് ക്യാനില്‍ കൊണ്ടിട്ടേള്ളൂ.
പ്രത്യുല്‍പ്പന്നമതിയായ ഞാന്‍, ‘ഇന്നും നാളെയും’ വയ്യായ്മ അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട് എന്ന ഉറപ്പിന്മേല്‍ ഒരു ഫുള്‍ ഡേ മെഡിക്കല്‍ ലീവ് എടുത്തു.

മൂന്നു മണിക്കൂര്‍ ബഹളത്തിനു ശേഷം, വിശ്വപ്രഭ ട്രാവെത്സ് ശക്തന്‍ തമ്പുരാന്‍ നഗര്‍ ജങ്ങ്ക്ഷനിലെത്തി പച്ചക്കറി മാര്‍ക്കറ്റ് വഴി നേരെ വടക്കോട്ട് നോക്കി എരമ്പിക്കൊണ്ടിരിയ്ക്കണേള്ളൂ. ഈ വണ്ടി round-ലെത്തുമ്പഴേക്കും ഞാന്‍ straight ആയിക്കഴിഞ്ഞിരിക്കും.

അപ്പഴേ ഞാന്‍ തീരുമാനിച്ചു ... ഇവനെ കൊന്നിട്ടു കാര്യം. രണ്ടും കല്‍പ്പിച്ച് ശബ്ദം പരമാവധി താഴ്ത്തി ഉറപ്പു കൊടുത്തു. കാണാം. ബാക്കി വഴി നേരില്‍.

11-5-2008. 18-5-2008 ആണെന്ന ധാരണയില്‍ ബൈക്കില്‍ എറണാകുളത്തുന്ന് തൃശൂര്‍ക്ക് വന്ന ഈ പ്രതികാരബുദ്ധിയെ അളക്കാന്‍ പാലയ്ക്കലെ വീട്ടില്‍ നാലഞ്ചു കമ്പ്യൂട്ടറുകള്‍ക്കിടയില്‍ ഇരുന്ന കക്ഷിയ്ക്കായില്ല. ശബ്ദായമാനവും ഏമ്പക്കസമൃദ്ധവുമായ ഊണില്‍ ഞാനേര്‍പ്പെട്ടിരിക്കുമ്പോള്‍, വാഗ്മി സമ്പൂര്‍ണ നിശ്ശബ്ദനായിരുന്നു. മോരായല്ലൊ അല്ലെ എന്ന് ഉല്‍ക്കണ്ഠപ്പെട്ട് ഏഴെട്ടു തവണ ദ്രാവകവുമായി വന്ന നല്ല വീട്ടുകാരിയെ ‘ഇനി മോരിലേയ്ക്കെത്രയോ ദൂരം’ എന്നു നിസ്സംഗമായി പറഞ്ഞ് വിരട്ടിയോടിയ്ക്കേണ്ടി വന്നു. ഇപ്പോള്‍ കഷ്ടം തോന്നുന്നു.
*******************************************************
ഞാന്‍ ചുക്കുവെള്ളഗ്ലാസ്സ് കയ്യിലെടുക്കും എന്ന് തോന്ന്യപ്പോഴേയ്ക്കും ആശാന്റെ സ്വനയന്ത്രം പ്രവര്‍ത്തിച്ചു തുടങ്ങി.
അല്ലാ, എന്താ, ഈ യാത്രേടെ ഉദ്ദേശം , സോറി, ഉദ്ദേശ്യം ?

ഒരേയൊരു ലക്ഷ്യം മാത്രം. ഒരു സുപ്രഭാതത്തില്‍ നോക്കുമ്പേണ്ട്രാ, ഒരു സ്ഥാപനം ആരോ ഒരു നല്ലവന്‍ എനിക്കു തീറെഴുതി വെച്ചേക്ക്വാ.

ആസ്തി നോക്ക്യൊ ? ബാലന്‍സ് ഷീറ്റ് കണ്ട്വൊ ? എന്നു പറഞ്ഞപ്പളാ, ല്യൂക്ക പെക്വോലേ എന്നു കേട്ടിട്ടുണ്ടാവിലല്ലൊ അല്ലെ... ?

ഞാന്‍ മുറ്റത്തെ വാഴക്കുലയിലേയ്ക്കൊന്നു കണ്‍ പായിച്ചു. ആശാന്‍ ‘ഠപ്പോ’ന്ന് അടങ്ങി !

അല്ല, എന്താ സ്ഥാപനത്തിന്റെ പേര്‍ ? എന്താ അധികാര സ്ഥാനം ?

എര്‍ണാളം ബ്ലോക്കാദമി. ആജീവനാന്ത പ്രെസിഡന്റാക്കീക്ക്വ. ആ കുബേരന്‍ ആരാന്നൊന്നറിയണം. അത്രേള്ളൂ.

നമ്മള് കലാകാരനാണൊ ? എന്നാ മാത്രങ്കിട് പോയാ മതി.

ഉവ്വ. തമാശപ്പടങ്ങള്‍ വരയ്ക്കുന്ന ഒരു രീതിയാണ്.

സെബാസ്റ്റ്യന്‍ ക്രൂഗര്‍ എന്നു കേട്ടിട്ടുണ്ടൊ? അല്ലെങ്കില്‍ വേണ്ട, എന്റെ മുഖകമലം ഒന്നു സാക്ഷാത്കരിക്കാമൊ ?

വരച്ചു. പടം കണ്ടതും മൂന്നുമണിച്ചായ ദുഷ്ടന്‍ അടുക്കളയില്‍ച്ചെന്ന് ക്യാന്‍സല്‍ ചെയ്തു. മറക്കാമ്പറ്റില്യ അത് !
**********************************************************
“ ചിത്രകാരന്‍ എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തിലുള്ള കഠിന പരീക്ഷണങ്ങളെ നേരിടേണ്ടിവരും. ദംഷ്ട്രാധാരികളായ ഏഴു കാവല്‍ക്കാരെ കടന്നു വേണം പോലും ഭയങ്കരന്റെ ഏഴയല്പക്കത്തെത്താന്‍ പോലും. ധൈര്യണ്ടൊ ?”

ഒന്നു മൂത്രമൊഴിച്ചു വന്നതിനു ശേഷം ഞാന്‍ പറഞ്ഞു : ഉണ്ട്.

എന്നാല്‍ ഇനി നിക്കണ്ട. ഇനി എല്ലാം ഫോണീക്കൂടെ മാത്രം, ട്ടൊ ...
....................................................................................................
ഏതായാലും ഇത്രേത്തീല്യെ, ഇനി ഇത്രേ ചെയ്യാനുള്ളൂ. അശോകന്‍ തുടങ്ങി പ്രദീപന്‍ വരേള്ള ഏഴു ദ്വാരപാലകരെയും കടന്ന് ഈയുള്ളവന്‍ എങ്ങനെയാണ് ചിത്രാരന്‍ എന്ന രാക്ഷസനോട് ‘ഷട്ടപ്പ് ’ എന്നു പറഞ്ഞ് അവനെ ഇനിയങ്ക്ട്ള്ള കാലത്തേയ്ക്ക് മുണ്ടാണ്ടാക്ക്യേത് എന്ന തുടര്‍ക്കഥ ഒരൊറ്റ വീര്‍പ്പിനു വായിയ്ക്ക. യാതൊരു കാരണവശാലും, ഇതിടയ്ക്കുവെച്ച് നിര്‍ത്തുകയോ, നിര്‍ത്ത്യാലോ എന്ന് ആലോചിച്ചുപോകുകപോലുമോ ചെയ്യരുത്. പിന്നെ, ഈ റിയാലിറ്റി ഷോവില്‍, പറയേണ്ടല്ലൊ, ഈ ഞാന്‍ തന്നെ ഗപ്പ് നേടി ഹഹഹ. ബൂലോഗര്‍ക്കിനി ആശ്വാസകാലം !

14 comments:

യാരിദ്‌|~|Yarid said...

“ ചിത്രകാരന്‍ എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തിലുള്ള കഠിന പരീക്ഷണങ്ങളെ നേരിടേണ്ടിവരും. ദംഷ്ട്രാധാരികളായ ഏഴു കാവല്‍ക്കാരെ കടന്നു വേണം പോലും ഭയങ്കരന്റെ ഏഴയല്പക്കത്തെത്താന്‍ പോലും. ധൈര്യണ്ടൊ ?”


ഉണ്ടൊ ധൈര്യമുണ്ടൊ??


ചിരിപ്പിച്ചു..;)

ജൂണ് ഒന്നിനു തിരുവനന്തപുരത്തു കാണുമല്ലൊ അല്ലെ..:)

keralafarmer said...

ഒന്നു മൂത്രമൊഴിച്ചു വന്നതിനു ശേഷം ഞാന്‍ പരഞ്ഞു : ഉണ്ട്.

എന്തായാലും പരഞ്ഞല്ലോ.

ഏറനാടന്‍ said...

ബലേഭേഷ്ക്..! അന്ത ബൈക്ക് ഇപ്പോ യേത് പരുവമായി? ഞാന്‍ കണ്ടതാണല്ലൊ മുമ്പ്?

നന്ദു said...

സജ്ജീവ് ജീ, ചിത്രകാരനെ വെറുതെ വിട്ടത് ശരിയായില്ല! അറ്റ് ലീസ്റ്റ് ചിത്രകാരന്റെ ഒരു രേഖാ ചിത്രമെങ്കിലും കണ്ട് തൃപ്തിയടയാമെന്നുള്ള ആശയും പോയിക്കിട്ടീ!..

നല്ല വർണ്ണന, നല്ല വരകൾ!

ശ്രീ said...

നല്ല രസകരമായ വിവരണവും വരകളും, സജ്ജീവേട്ടാ.
:)

chithrakaran ചിത്രകാരന്‍ said...

ബ്ലോഗ് പൂരത്തിന്റെ കാര്‍ട്ടൂണ്‍ പുരാണം കലക്കിഷ്ട!
തിരുവനന്തപുരത്തേക്ക് ഇപ്പഴേ ടിക്കറ്റു ബുക്കു ചെയ്യണേ..! മറക്കരുത്.

krish | കൃഷ് said...

ആഹാ, അപ്പൊ ബ്ലോഗ് പൂരം നടന്നോണ്ടിരിക്ക്യാല്ലേ..(സംഗതി അറിഞ്ഞില്ലാ. അല്ലാ നമ്മള് രണ്ട് മാസായി ബൂലോഗത്തില്ലാരുന്നു.)
എര്‍ണാളം പ്രെസിഡന്റാക്കിന്ന് പറഞ്ഞിട്ട് കാര്യല്ലാ.. പൂരം വെടിക്കെട്ട് നടക്കുന്നെടത്ത് സൂക്ഷിക്ക്യാ.. ബല്യ ഒരു ഗുണ്ടിന് തീ കൊളുത്തിക്കൊണ്ട് നിക്ക്യാ അയാള്.

:)

nandakumar said...

“ചിത്രകാരന്‍ എന്നാണത്രെ പേര്. വഴിക്ക് നാനാവിധത്തിലുള്ള കഠിന പരീക്ഷണങ്ങളെ നേരിടേണ്ടിവരും. ദംഷ്ട്രാധാരികളായ ഏഴു കാവല്‍ക്കാരെ കടന്നു വേണം പോലും ഭയങ്കരന്റെ ഏഴയല്പക്കത്തെത്താന്‍ പോലും.“

കിടിലം...ഗംഭീരന്‍ വിവരണം മാഷെ! എന്തിറ്റാ പെടാ..ഇതെങ്ങിനെ പറ്റ്ണ് ഇങ്ങിനെ വിവരിക്കാന്‍.

(നമ്മളൊക്കെ എന്നാണാവോ പടാവ്ണ്!!?)

പൊറാടത്ത് said...

ഞാന്‍ എത്താന്‍ ഇത്തിരി, അല്ല, നല്ലോണം വൈകി മാഷേ.. നല്ലൊരു അവസരം കളഞ്ഞ് കുളിച്ചു.. കുളിച്ചട്ടന്ന്യാ വന്നതും..! ഏത്..?!

ബാക്ക്യൊക്കെ പ്രദീപ്, കെവിന്‍, വിശ്വപ്രഭ, കര്‍ത്താവ് , കര്‍മ്മം, ക്രിയ.. എല്ലാരും പറയും..

ഇനിയെന്നെങ്കിലും കാണാം..

Cartoonist said...

എല്ലാര്‍ക്കും നന്ദി !
പിന്നെ ബാക്കിയുള്ളോരോട് ഒരൊറ്റക്കാര്യം...

ഏതായാലും ഇത്രേത്തീല്യെ, ഇനി ഇത്രേ ചെയ്യാനുള്ളൂ. അശോകന്‍ തുടങ്ങി പ്രദീപന്‍ വരേള്ള ഏഴു ദ്വാരപാലകരെയും കടന്ന് ഈയുള്ളവന്‍ എങ്ങനെയാണ് ചിത്രാരന്‍ എന്ന രാക്ഷസനോട് ‘ഷട്ടപ്പ് ’ എന്നു പറഞ്ഞ് അവനെ ഇനിയങ്ക്ട്ള്ള കാലത്തേയ്ക്ക് മുണ്ടാണ്ടാക്ക്യേത് എന്ന തുടര്‍ക്കഥ ഒരൊറ്റ വീര്‍പ്പിനു വായിയ്ക്ക. യാതൊരു കാരണവശാലും, ഇതിടയ്ക്കുവെച്ച് നിര്‍ത്തുകയോ, നിര്‍ത്ത്യാലോ എന്ന് ആലോചിച്ചുപോകുകപോലുമോ ചെയ്യരുത്. പിന്നെ, ഈ റിയാലിറ്റി ഷോവില്‍, പറയേണ്ടല്ലൊ, ഈ ഞാന്‍ തന്നെ ഗപ്പ് നേടി ഹഹഹ. ബൂലോഗര്‍ക്കിനി ആശ്വാസകാലം !

കണ്ണൂസ്‌ said...

മോരിലിനേക്കിനി എത്ര ദൂരം!!!??

:) :)

Sanoj Jayson said...

തിരുവനന്തപുരം ബ്ലോഗു ശില്‍പ്പശാലയില്‍ സജീവേട്ടന്‍ വരച്ച എന്റ്റ്റേ ചിത്രം ഉടന്‍ ബ്ലൊഗില്‍ ഇടുന്നുനട്..

knownsense said...
This comment has been removed by the author.
Unknown said...

സജീ,വേട്ട...കലക്കൂന്നു...
ഒരു ഹായ്...
സെന്തില്‍...
hope you remember me...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി