Sunday, June 15, 2008

പുലി 118 : മന്‍സൂര്‍

അകലെ നിന്നേ ബഹളം കേട്ടു തുടങ്ങിയിരുന്നു. നട്ടുച്ചയാണ്. ഒന്നു സന്ധ്യയായിക്കിട്ടീര്‍ന്നെങ്കില്‍, അഥവാ ഇനി പോലീസ്സ് സാക്ഷിയാക്ക്വാണെങ്കില്‍ത്തന്നെ ഒന്നും ലവലേശം കാണാമ്പാടില്ലായിരുന്നു എന്ന് കെഞ്ചാമായിരുന്നു. അതിന്, അടുത്തെങ്ങും മൂന്ത്യാവണ ലക്ഷണോന്നൂല്യേനും.

പരിപ്പില്‍നിന്ന് മോരിലേയ്ക്കുള്ള വന്‍ദൂരത്തില്‍, ഉച്ച-സന്ധ്യ നാഷണല്‍ ഹൈവേ അങ്ങനെ കിടക്കുകയാണ്. ‘അപ്രാപ്യ’ എന്നൊരു ഐഡന്റിറ്റി കാര്‍ഡും കഴുത്തില്‍‍ തൂക്കി സന്ധ്യാമ്മാള്‍ അങ്ങകലെ ഉലാത്തുകയാണല്ലൊ... ഹെന്റെ ഭഗവതീ !

ഹൊ, മുടിഞ്ഞ ഹലൂസിനേഷന്‍ പിന്നേം തുടങ്ങി. മോഹഭംഗം വന്നാലങ്ങന്യാ. കാറ്റ് ബഹളശബ്ദങ്ങളെ ഒപ്പം കൂട്ടി ദാ തല ചൊറിഞ്ഞു നില്‍ക്കുന്നു !‍ ബഹള വിഷയം ഇപ്പൊ വ്യക്തമായി വരുന്നുണ്ട് . ഏതോ സാരോപദേശ കഥയാണ് അരങ്ങേറുന്നത്...

ശബ്ദം1: എല്ലാം തലവിധീന്ന് വിചാരിച്ചാ മതീ, മന്‍സ്വോ ... ഈ ജീവിതയാത്രയില്‍ എല്ലാം സഹയ്ക്കാന്‍ പഠിക്കണം..

ശബ്ദം2: ഇനിയെങ്കിലും ഞാനെന്റെ കദനകഥ ഒന്നു പറഞ്ഞോട്ടെ .... പ്രയാസിപ്പെട്ട് ഞാനിന്നാളൊരു യാത്ര നടത്തി തിരിച്ചെത്ത്യപ്പൊ കേക്കണ സംഭവം ഇതാ..

ശബ്ദം3: (കരച്ചിലോടു കരച്ചില്‍)

ശബ്ദം1: വന്നതു വന്നു. ഇനി വേണ്ടത്....ഇയ്യാള്‍ടെ പോസിറ്റീവുകളെക്കുറിച്ചാലോചിക്കൂ... പഷ്ടില് തന്നെ, ഒരു ചുളുക്കും ഇന്നോളം വീഴാത്ത ആ മാസ്റ്റ്, സോറി ആ നെറ്റിപ്പലക. അതെന്നെ ഹഠാദാകര്‍ഷിച്ചു. എത്ര ബാനറുകള്‍ വേണെങ്കിലും.....

ശബ്ദം2: ഞാന്‍ പറയട്ടെ, ഈ ജീവിതം ഒരന്വേഷണമാണ്. ഈ ഞാന്‍ തന്നെ ഇന്നാള് , കഷ്ട്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രയാസിപ്പെട്ട്...

ശബ്ദം1: ഹ, അത് സിനിമേലെ ഡയലോഗല്ലേന്ന്...കഷ്ടം, കഷ്ടം, നാണല്യാലൊ ! പറഞ്ഞു വന്നപ്പൊ, സിനിമേല് എത്തിപ്പെട്ടത് വളരേ നന്നായി... ഏതു നല്ല സിനിമേടെ പിന്നിലും ഒരു നല്ല ബാനറൂണ്ടാവും, ഷുവര്‍. ഫോര്‍ എക്സാമ്പിള്‍, നമ്മടെ നെറ്റിയാണ് നമ്മടെ ബാനര്‍. നെറ്റി കണ്ടാലറിയാം..... ഉണ്ണി, പഞ്ഞം എന്നൊക്കെ വെച്ചിട്ടുള്ള ആ ചൊല്ല് ഞാനിപ്പോള്‍ ഓര്‍ത്തു പോകയാണ്.

ശബ്ദം2: ഊരിയാലറിയാം ഉണ്ണിയുടെ പഞ്ഞം, അങ്ങനെയെന്തോ അല്ലെ.. ?

ശബ്ദം3: ഷട്ടപ്പ് ! (കരച്ചിലോടു കരച്ചിലോടു കരച്ചില്‍)

ശബ്ദം2:(ആത്മഗതം) എന്റെ കരച്ചിലൊക്കെ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെ....

ശബ്ദം1: മന്‍സ്വോ, നിങ്ങടെ നെറ്റിയുടെ അളവുകള്‍ ....

ശബ്ദം2: 36-24-36 എന്നൊരു പ്രശസ്തമായ അളവില്ലേന്ന്...?

ശബ്ദം1: സഹ, ഒന്നു ചുമ്മാതിരി... നിങ്ങടെ നെറ്റിയുടെ അളവുകള്‍ .... 70 x 90 ആണെന്നു ഞാന്‍ ഒറ്റനോട്ടത്തില്‍ പറയും...

ശബ്ദം3: ‍ (കരച്ചിലിനു ഷഡന്‍ ബ്രേക്കിടുന്നു) ഒരുപകാരം ചെയ്യാമൊ ?

ശബ്ദം1, 2 കാതു കൂര്‍പ്പിക്കുന്നു.

ശബ്ദം3: ദയവായി ഒന്നു ഷട്ടപ്പ്പ് & ഗെറ്റൌട്ട് !

പിന്നെ , ആളനക്കമില്ല . മറ്റേ രണ്ട് ശബ്ദങ്ങളും ഓടിരക്ഷപ്പെട്ടിരിക്കുന്നു. ഇവിടന്ന് നോക്കുമ്പോള്‍ ‍, മൂന്നാമന്‍, പരമദുഖിതന്‍ കൈകള്‍ വിടര്‍ത്തി നില്‍പ്പോടുനില്‍പ്പാണ്.

ലേശം പേടിയോടെ അടുത്തു ചെന്നു ചോദിച്ചു : കക്ഷത്തില്‍ കഴലയാണൊ ?

കക്ഷി: ഞാന്‍ പ്രായശ്ചിത്തം ചെയ്യുകയാണിഷ്ടാ.. പൊറകില് കണ്ടില്ലെ ?

ഞാന്‍ നോക്കി. ക്രൂശിതനാണ്. എന്താണാവൊ കഥ !?

കരച്ചിലടക്കി, പകയോടെ കക്ഷി കഥ പറയാനാരംഭിക്കുന്നു.

സഭാകമ്പം കാരണം, മന്‍സൂര്‍ ഇലാഹി എന്ന പഴയ പാക്കിസ്ഥാനി ക്രിക്കറ്റ്കാരനെ ചുറ്റി, അമേരിക്ക വഴി ഗള്‍ഫിലെത്തി ഒരു വിധം കഥാഗാത്രത്തിലേയ്ക്ക് പ്രവേശിക്കയായിരുന്നു, മന്‍സൂര്‍ എന്ന് പരക്കെ അറിയപ്പെടുന്ന നമ്മടെ നായകന്‍.‍

ഇടയ്ക്ക്, അടക്കാന്‍ പറ്റാഞ്ഞ 2 തേങ്ങലിനെ തള്ളിപ്പുറത്തിട്ട്, ഒറ്റ വീര്‍പ്പിന് ആ രഹസ്യം പറഞ്ഞു: സത്യത്തില്‍, മരനീര് അഥവാ മരത്തുള്ളി ഡോട് കോം എന്നായിരുന്നു അതിന്റെ ഒറിജിനല്‍ പേര്. എന്ന്വച്ചാല്‍, ഇമ്മടെ കള്ള് . കഷ്ടകാലത്തിന്, കള്ള് ഡോട് കോമിന് വാസ്തു പ്രകാരം രാശിയില്ലായിരുന്നു. അപ്പൊ, പകരം പേരിന് ഓട്ടമായി. എര്‍ണാളത്ത്, പച്ചാള്‍സ്. ഡോട് കോം എന്നൊരു കട ഒരുത്തന്‍ തുടങ്ങിയതും മുടിഞ്ഞ ഹിറ്റുകള്‍ ഭയന്ന് ബ്ലോഗിനു പുറത്തിറങ്ങാന്‍ പറ്റാണ്ടായീന്നു കേട്ടു. അങ്ങനെയാണ് കള്ള് ഡോട് കോം രായ്ക്കുരാമാനം, ഇപ്പഴത്തെ കള്ളന്‍സ് ഡോട് കോം ആയത്. *

ഓക്കെ.ഓക്കെ. പക്ഷെ, നിങ്ങള് പശ്ചാത്തപിക്കണ്ട കാര്യം ?

കക്ഷി: അപ്പൊ, ഒന്നുമില്ലെന്നൊ ?

ഇല്ല തന്നെ. ഒട്ടുമില്ല തന്നെ. നിങ്ങളാള് നല്ലവനാ മാഷെ. സഹയും പ്രയാസവും അതെ. തുല്യ അളവില്‍.


ഓക്കെ, അപ്പൊ ചേട്ടന് നല്ലൊരളവില്‍ മേങ്കോ ജ്യൂസ് പറയട്ടെ, എന്റെ ഒരു സന്തോഷത്തിന് ?

അരുത്, ഞങ്ങള്‍ കാര്‍ട്ടൂണിസ്റ്റ് ഫാമിലി പരമ്പരാഗതമായി ഉപ്പു സര്‍ബത്താണ്...

അതെങ്കിലത്...

.......................................................................

* കള്ള്സ് .കോമിനെ പിന്തുടര്‍ന്ന് ഈ ബ്ലോഗും മൂന്നൂസം ‘എരപ്പാള്‍സ് ഡോട് കോം’ ആയി മേക്കപ്പിട്ട് റോഡ്സൈഡില്‍‍ നിന്നു നോക്കി. ഒന്നുമ്പറയണ്ട.... :(

14 comments:

ഏറനാടന്‍ said...

ഞാനിതാ ആദ്യതേങ്ങ പാവം ക്രൂശിതനായിട്ടുള്ള മന്‍സൂറിന്റെ നെഞ്ചില്‍ എറിഞ്ഞുടയ്ക്കുന്നൂ...
കാള്‍ മീ ഹലോ മന്‍സൂറേ കുരിശില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വരൂ ഈ തേങ്ങാപീസുകള്‍ പെറുക്കിയെടുത്ത് നല്ലൊരു ബ്ലോഗ് ചമ്മന്തി അരച്ചു വിതരണം ചെയ്യൂ. :)

Cartoonist said...

പുലി നമ്പ്ര്: 118 മന്‍സൂര്‍
പരിപ്പില്‍നിന്ന് മോരിലേയ്ക്കുള്ള വന്‍ദൂരത്തില്‍, ഉച്ച-സന്ധ്യ നാഷണല്‍ ഹൈവേ അങ്ങനെ കിടക്കുകയാണ്. ‘അപ്രാപ്യ’ എന്നൊരു ഐഡന്റിറ്റി കാര്‍ഡും കഴുത്തില്‍‍ തൂക്കി സന്ധ്യാമ്മാള്‍ അങ്ങകലെ ഉലാത്തുകയാണല്ലൊ... ഹെന്റെ ഭഗവതീ !

അഭിലാഷങ്ങള്‍ said...

കാര്‍ട്ടൂസ്സ്....

പുലി 118 നന്നായി.

നല്ല വര, നല്ല വരി.. :-)

മന്‍സൂറിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്, അത് വച്ച് നോക്കുമ്പോള്‍ അടിപൊളി കാരിക്കേച്ചര്‍.

ഓഫ് ആത്മഗതം: ശെഡാ, പുലി 94 നെ വരക്കുമ്പോള്‍ ഇത്രയൊന്നും എഴുതിക്കൂട്ടാന്‍ തോന്നിയില്ലല്ലോ... അറ്റ്ലിസ്റ്റ്, ക ഖ ഗ ഘ ങ എന്നെങ്കിലും എഴുതിക്കൂടായിരുന്നോ..!? ങേ..! എന്തോ ഒരു മണം വരുന്നു. അസൂയ വന്നാല്‍ ആത്മഗതങ്ങള്‍ക്ക് അസൂയയുടെ ഗന്ധമുണ്ടാകും എന്ന് പ്രശസ്ത എഴുത്തുകാരി എന്‍‌വിയോ ജലസ്വീക്ക പറഞ്ഞത് ഓര്‍ക്കുന്നു.

(ഈശ്വരാ, അങ്ങിനെ പേരുള്ള ആരേലുമുണ്ടോ ആവോ!?) :-)

തമനു said...

ഉച്ച-സന്ധ്യ നാഷണല്‍ ഹൈവേ അങ്ങനെ കിടക്കുകയാണ്. ‘അപ്രാപ്യ’ എന്നൊരു ഐഡന്റിറ്റി കാര്‍ഡും കഴുത്തില്‍‍ തൂക്കി സന്ധ്യാമ്മാള്‍ അങ്ങകലെ ഉലാത്തുകയാണല്ലൊ... ഹെന്റെ ഭഗവതീ !


അതൊന്നൂടെ വിളിക്കട്ടെ --- ഹെന്റെ ഭഗവതീ ..

എന്താ എഴുത്തു്..

മന്‍സൂറിനെ കണ്ടിട്ടീല്ലാത്തോണ്ടറിയില്ല, എന്നാലും ഉറപ്പാ ... ഇങ്ങനന്നേ ആരിക്കും..

സുല്‍ |Sul said...

mansoorine nirutthi porikkukayanallo cartoon family :)
-sul

Unknown said...

അറീല്യാച്ചാലും, ആ പാവം പാവം മന്‍‌സൂറിനെ ഇങ്ങനെ തൂക്കി നിര്‍ത്തണ്ടായിരുന്നു, സജ്ജീവെ.

വരയോ നല്ലത് വര്‍ണനയോ നല്ലത് എന്ന ആശങ്കന്‍ തികട്ടി വരുന്നുണ്ടേലും, രണ്ടും പോന്നേട്ടേ ഓരോ കയിലു കൂടീ...മുഷിയില്യാന്നര്‍ഥം!

ശ്രീ said...

പാവം മന്‍‌സൂര്‍ ഭായ്.

വരയും എഴുത്തും കലക്കി, സജ്ജീവേട്ടാ.

ഏറനാടന്‍ മാഷേ... തേങ്ങ ആ പാവത്തിന്റെ നെഞ്ചത്തു തന്നെ എറിഞ്ഞല്ലേ? ;)

മന്‍സുര്‍ said...

സജ്ജീവേട്ടാ....

സന്തോഷം കൊണ്ട്‌ തേങ്ങാന്‍ വയ്യേ..ഞാനിപ്പം മുഴുവനും ചിരിച്ച്‌ തീര്‍ക്കും....റിയലീ ഇറ്റ്‌സ്‌ എ റിയാലിറ്റി..

കുരിശ്ശല്ല കൂട്ടരേ...കുട്ടിക്കാനം ഭാഗത്തേക്കും, ബൂലോകത്തേക്കുമുള്ള ചൂണ്ട്‌പലകയിലും ചാരി നിന്നൊരു വിശ്രമവേള....അല്ലെങ്കില്‍ ചിന്ത വിട്ടുള്ള നില്‍പ്പ്‌.

ഹോ പയ്യന്‍സ്സിന്‍റെ നില്‍പ്പ്‌ കണ്ടില്ലേ, ആ കണ്ണ്‌ കണ്ടില്ലേ
ആ സുണ്ട്‌ കണ്ടില്ലേ...ആ ഇന്ദിരാ മൂക്ക്‌ കണ്ടില്ലേ
കൊട്‌ കൈ ....
ഇറ്റാലിയന്‍ ചിത്രകാരന്‍ എലിമോ ശ്രുമാസ്‌കി പറഞ്ഞതോര്‍ത്ത്‌ പോയി..
അന്തം വിട്ട്‌ നില്‍ക്കുന്നത്‌ നിമിഷങ്ങള്‍ മാത്രം , അറിഞ്ഞു കൊണ്ട്‌ ഇങ്ങിനെ നില്‍ക്കുമോ..??

ഹോട്ടല്‍ തുടങ്ങി കുടുങ്ങി:-
ഏറനാടാ..നാട്ടുക്കാര..സജ്ജീവേട്ട ബിരിയാണി തയ്യാര്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

ഉഗാണ്ട രണ്ടാമന്‍ said...

വരയും എഴുത്തും കലക്കി...

നാടന്‍ said...

ഹോ ... തകര്‍പ്പന്‍ വര തന്നെ സജ്ജീവേട്ടാ ... എങ്ങനെ സാധിക്കുന്നു ഇത്‌ !! മഹാത്ഭുതം. പുലികളുടെ വര കിക്കിടിലം തന്നെ !!

ഹരിയണ്ണന്‍@Hariyannan said...

ഉഗ്രന്‍,സൊയമ്പന്‍ വര!

ആ ചൂണ്ടുപലകേടുത്ത് മന്‍സൂറിന്റെ തോളില്‍ വച്ചുപിടിപ്പിച്ചല്ലേ?!

ഉപാസന || Upasana said...

പരിയാരത്ത് നിന്ന് ഒരു പുലിയിറങ്ങി നിലമ്പൂര്‍ കാട്ടിലെ തേക്കിന്‍ തടികള്‍ തിന്ന് മേയുന്നല്ലോ ശാസ്താവേ...

ഡിയര്‍ സജീവ് ഭായ്
നന്നായി ഈ വിവരണങ്ങള്‍.

ക്രൂശിതനായ മന്‍സുവിനെ സജീവ് ഭായ് ഇയിര്‍ത്തെഴുന്നേല്‍പ്പിച്ചിരിയ്ക്കുന്നൂ‍ൂ‍ൂ.
സ്തോത്രം.
:-)
എന്നും സ്നേഹത്തോടെ
ഉപാസന

NITHYAN said...

ലേശം പേടിയോടെ അടുത്തു ചെന്നു ചോദിച്ചു : കക്ഷത്തില്‍ കഴലയാണൊ ?

കക്ഷി: ഞാന്‍ പ്രായശ്ചിത്തം ചെയ്യുകയാണിഷ്ടാ.. പൊറകില് കണ്ടില്ലെ?

അങ്ങിനെ 118ാമത്തെ പുലിയെയും വധിച്ചു. അഭിവാദ്യങ്ങള്‍

mumsy-മുംസി said...

വരയും എഴുത്തും കലക്കി..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി