Wednesday, September 9, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി : 13മനു
ഇതിനകം നാടൊട്ടുക്ക് പ്രശസ്തമായ ചെരിഞ്ഞ പ്രസംഗത്തിനു ശേഷം
ചക്കയടയ്ക്കു പുറത്ത് ഇച്ചങ്ങായിയും ഞാനും അല്പനേരം കണ്ണോടുകണ്ണ് നോക്കിയിരുന്നു.

നോക്കിനോക്കിയിരിക്കെ ആശാന്‍ അല്പം മുന്നോട്ടാഞ്ഞ് ചോദിച്ചു : അല്ലാ, ഒരു സശ്ശയണ്, ഇക്കണ്ണിന്റെ മൂലയില്‍ വെളുത്തുകാണുന്നത് കൃഷ്ണമണി പടര്‍ന്നുകിടക്കുന്നതോ അതോ സാക്ഷാല്‍ കണ്ണിപ്പീളയോ ?

ഹേയ് ! രണ്ടാമത്തേത് എന്നൊരു സംഗതി എനിക്കില്ല.

ഞാനും വിട്ടുകൊടുക്കരുതല്ലൊ. തൊടുത്തു.

ഈ ചെരിവ് ഒരു പോളിയോ അനന്തരഫലമോ അതോ വെറും അനുകരണശ്രമമോ ?

അപ്പോഴാണ്, ഞാന്‍ ഭാഗം 1-ഇല്‍ രേഖപ്പെടുത്തിയ പൊട്ടിക്കരച്ചില്‍ കലര്‍ത്തിയ ഏറ്റുപറച്ചില്‍ പുമാന്‍ അവതരിപ്പിച്ചത്. ആ ഷോക്കില്‍ , ഗ്രീവാന്‍സ് റിഡ്രെസ്സല്‍-ന്റെ ഭാഗമായി ഞാന്‍ മനുസ്മൃതിക്ക് ഒരു ലക്ഷാര്‍ച്ചന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.....

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, താങ്കളുടെ, ഡല്‍ഹി പ്രണയകഥകള്‍ അത്ഭുതകരമത്രെ !

ഓഹോ !!! എല്ലാം വായിച്ചിട്ടുണ്ടെന്നോ ?!

ഇല്ല, ഒന്നു പോലുമില്ല. എങ്കിലും, അവ തീര്‍ത്തും അത്ഭുതകരമത്രെ ! വിസ്മയാവഹമത്രെ !!

തീരെ തേങ്ക്സ്. ഇനി, താങ്കളുടെ വരാന്‍പോകുന്ന വരകളെപ്പറ്റി പറയാന്‍ എന്നെ അനുവദിക്കൂ.

ചുമ്മാ, പറയൂന്ന്...

അവ, സിമ്പ്ലി അത്യുജ്ജ്വലമത്രേ !

അതിന്, ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ലല്ലൊ. എന്നിട്ടും, അങ്ങ്, ഇത്ര കൃത്യമായി... ?

ശരിയാണ്. എന്നാലും, അവ അതിഭൌതികങ്ങളത്രേ,
അപാരസുന്ദരനീലാകാശങ്ങളത്രയ്ക്കത്രേ !

നന്ദി, ഭവാന്‍ !!! നന്ദി !!!

വേണ്ടീര്‍ന്നില്ല, ഭഗവന്‍ !!!!!!

10 comments:

kichu / കിച്ചു said...

ഹൊ മനൂനെ ഒന്നു നല്ല മസാലപുരട്ടി പൊരിച്ചു :)

Cartoonist said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, താങ്കളുടെ, ഡല്‍ഹി പ്രണയകഥകള്‍ അത്ഭുതകരമത്രെ !

ഓഹോ !!! എല്ലാം വായിച്ചിട്ടുണ്ടെന്നോ ?!

ഇല്ല, ഒന്നു പോലുമില്ല. എങ്കിലും, അവ തീര്‍ത്തും അത്ഭുതകരമത്രെ ! വിസ്മയാവഹമത്രെ !!

തീരെ തേങ്ക്സ്. ഇനി, താങ്കളുടെ വരാന്‍പോകുന്ന വരകളെപ്പറ്റി പറയാന്‍ എന്നെ അനുവദിക്കൂ.

ശ്രീ said...

ഹ ഹ. കലക്കി, വരയും സംഭാഷണവും :)

സജി said...

മനുവിനു ഒരു സ്റ്റേ വലിച്ചു കെട്ടണമെന്നു എനിക്കും തോന്നിയിരുന്നു....

നിരക്ഷരൻ said...

അത് ശരി അപ്പോള്‍ അവിടെ നല്ല പുറം ചൊറിയലും നടന്നിരുന്നു അല്ലേ ? നോം അതൊന്നും അറിഞ്ഞില്ല്യാ.... :) :)

മനുവിന്റ് ചരിവ് കോഴിക്കോട് ചെന്നപ്പോള്‍ കൂടി എന്നൊരു സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട് :)

ബിന്ദു കെ പി said...

ഹ..ഹ..എടുക്കലും തൊടുക്കലും അപാരം!

Lathika subhash said...

‘ഈ ചെരിവ് ഒരു പോളിയോ അനന്തരഫലമോ അതോ വെറും അനുകരണശ്രമമോ ?’
ഏന്റീശ്വരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

മീര അനിരുദ്ധൻ said...

മനു ജി യെ പറ്റിയുള്ള വിവരണം അസ്സലായി

Anonymous said...

തമാസയാണെങ്കില്‍ പോലും പോളിയോ അനന്തരഫലം എന്ന പ്രയോഗം മനസ്സിനെ വേതനിപിച്ചു.

jayasri said...

സാര്‍,
ഇതു വെറും സമൂസയാണെങ്കി...സോറി തമാസയാണെങ്കിലും മനു വേട്ടനു പോളിയോ ‘ബാതിച്ചു’ എന്നൊക്കെ എഴുതിയത് കണ്ടപ്പോ എന്റെയും (ഇല്ലാത്ത)ഹൃദയവും മനസ്സും വല്ലാതെ ‘വേതനിച്ചു’ കഷണങ്ങളായി നുറുങ്ങിപ്പോയി..
ഇനി ദയവ് ചെയ്ത് ഇതുപോലെയുള്ള സമാസകളും വരകളും ചെയ്യരുത് എന്ന് 'അബ്യര്‍ത്തി'ക്കുന്നു/

ഹല്ല പിന്നേ... :) :) :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി