Saturday, September 5, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 2


എളുപ്പപ്പുലി 2 : സജി
പ്രാഥമിക സ്ക്രീനിങ്ങില്‍ത്തന്നെ നാലോളം ചുവന്ന പ്ലാസ്റ്റിക് കസേരകളെ പ്രാണഭയത്താല്‍ തഴഞ്ഞതിനു ശേഷം പ്രത്യേകം പറഞ്ഞു വരുത്തിച്ച മരബെഞ്ചിന്റെ ഇടതു ഭാഗം ഞാനൊന്നിരുന്നതും തീരദേശമണലിന്റെ അഗാധതയില്‍ താണുപോയതിന്റെ ഞെട്ടലില്‍നിന്ന് ഇതരബ്ലോഗര്‍മാരെ രക്ഷിക്കുന്ന ശ്രമത്തിലായിരുന്നു ഈയുള്ളവന്‍. ചെറായില്‍ വന്ന് ആദ്യ ‘ഹല’ പറയുന്നതിനു മുന്‍പെ സംഭവിച്ച ഈ ദുരന്തം ബ്ലോഗ് മീറ്റിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോ ആഹ്ലാദപൂര്‍വം തന്നെ അറിയിച്ചിരുന്നതായി പിന്നീട് കാപ്പിലാന്‍ ഫോണിലൂടെ കരഞ്ഞുകൊണ്ട് .....

എല്ലാം മറക്കാന്‍, മണലിലെ സിലിക്കേറ്റുകളെക്കുറിച്ച് ആലോചിക്കാന്‍ നോക്കി. രസതന്ത്രത്തില്‍ പാസ്സ്മാര്‍ക്കിന് ഏതാനും നിര്‍ണായക മാര്‍ക്കുകള്‍ കുറവുണ്ടായിരുന്നതുകൊണ്ട് അങ്ങനെയങ്ക്ട് ചിന്തിച്ചു വശാവാന്‍ കഴിഞ്ഞില്ല. വര്‍ണ്യത്തിലാശങ്ക തുടര്‍ന്നു. പിത്സമയത്ത്, ബിന്ദു എന്നും പീരിക്കുട്ടി എന്നും മനസ്സിലാക്കാന്‍ പോകുന്ന രണ്ട് ചഞ്ചലാക്ഷിമാര്‍ ദൂരത്തിരിപ്പുണ്ട്. അത് ചെറിയൊരാശ്വാസം. ഊണുകഴിക്കുന്നതിനിടെ ലോഹ്യം കൂടാം. തല്‍ക്കാലം കണ്ണോടുകണ്ണ് നോക്കാനുള്ള ത്രാണിയില്ല.

ഇതിനിടെ, സംഭവം, ചെറായി പഞ്ചായത്തും അറിഞ്ഞിരിക്കുന്നു ! സുബാഷ് എന്നും പാവപ്പെട്ടവന്‍ എന്നും പേരുള്ള രണ്ട് കോണ്‍ഗ്രസ്സുകാര്‍ അതാ എത്തിക്കഴിഞ്ഞു. എന്നെ കണ്ടതും അവര്‍ പാഞ്ഞടുക്കുകയാണല്ലൊ... !

“എക്സ്ക്യൂസ് മി... വിറ്റാമിന്‍ ഡി അല്പം കുറഞ്ഞാല്‍ ചര്‍മ്മത്തിന് പ്രായം തോന്നും എന്നു പറയുന്നത് ശരിയാണൊ ? ധാരാളം വായനാശീലമുണ്ടാവാനിടയുള്ള കാര്‍ട്ടൂണിസ്റ്റായ താങ്കള്‍ ഒരുത്തരം തന്ന് എന്നെ രക്ഷിച്ചേ പറ്റൂ... പ്ലീസ് ”

ഞാന്‍ ഞെട്ടിവിറച്ചു. ഇതിനും തനിക്കുത്തരമില്ല. ബയോളജിയാണ് ഞാന്‍ പ്രീഡിഗ്രി തോല്‍ക്കാന്‍ മുഖ്യ കാരണം. അല്ല, ആരാണീ ശാസ്ത്രവിദ്യാര്‍ഥി ?

മണലില്‍ക്കിടന്ന കണ്ണുകളെ ഞാന്‍ മുകളിലേയ്ക്കു പായിച്ചു. അതാ, അങ്ങു ചക്രവാളത്തിനെതിരെ ഒരു നീളന്‍ രൂപത്തിന്റെ കറുത്ത സില്‍ഹൂട്ട്. മനുഷ്യനാവാന്‍ സാദ്ധ്യതയില്ല.

അങ്ങാരാണ് ? ഈ ലോകത്തുന്നാണെന്നു തോന്നുന്നേയില്ല.... ?!!!

ശരിയാണ്. ഞാന്‍ ബഹ്റീന്‍ ബൂലോകത്തൂന്നാണ്. എന്റെ കളര്‍ കണ്ടാലൂഹിക്കാമല്ലൊ.. എന്തേ കഴിഞ്ഞില്ല ?

അല്ല, അങ്ങ് സൂര്യനെതിരെ നിന്നിരുന്നെങ്കില്‍ എല്ലാം വ്യക്തമായേനെ.

സൂര്യനെതിരെ തലയുടെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്തു നിന്നത്, ആലോചിച്ചുറപ്പിച്ചിട്ടാണെന്നു തന്നെ കൂട്ടിക്കോ. എല്ലാം ഒരു ഞാന്‍ ഗന്ധര്‍വന്‍ ഇഫെക്ടിനു വേണ്ടിയായിരുന്നു. ഞാന്‍ ബഹറീന്‍ ബൂലോകത്തൂന്നാണല്ലൊ. ബഹറീന്‍ ബൂലോകത്തിന്റെ അഭിവാദനങ്ങള്‍ !

അല്ലാ നേരത്തെ വിറ്റാമിന്‍ ഡി യെപ്പറ്റി കൌതുകം പൂണ്ടത് ?

ബൂലോകത്തിലെ മറ്റുള്ളവരെപ്പോലെയല്ല. ഞങ്ങ ഫാമില്യായി ആര്യന്‍സാണ്. ഈ കളറിലാണ് ഞങ്ങടെ യു.എസ്.പി. ബൈ ദ ബൈ, നിങ്ങക്ക് ബഹറീന്‍ ബൂലോകത്തിന്റെ അഭിവാദനങ്ങള്‍ !

ഇതെപ്പോഴും പറയണമെന്നില്ല.

ങ്ഹാ.. വെയില് കൊണ്ടാല്‍ കളറ് പോവും. അല്പസ്വല്പം വിറ്റാമിന്‍ ഡി കിട്ടുന്നത് മെച്ചം. ചര്‍മ്മം ഉഷാറാവും. പക്ഷെ, കളറ് പോവും. എന്താപ്പൊ ചെയ്യുവ ?

തല്‍ക്കാലം, ചര്‍മ്മത്തെ മറന്ന് കളറ് നിലനിര്‍ത്തൂ.

താങ്ക്യൂ. പിന്നെ... അഭിമാനികള്‍ ‘ഒന്നും വേണ്ട’ എന്നേ പറയൂ, എങ്കിലും, ഒന്നു ചോദിക്കട്ടെ. ഞാന്‍ അടുത്ത തവണ ബഹറീനില്‍നിന്ന് വരുമ്പോള്‍ അങ്ങേക്ക് എന്താണ് കൊണ്ടുവരേണ്ടത് ?

ഒന്നും വേണ്ട.

ഭാഗ്യ്... അല്ല. അപ്പൊ, കാണാം.

വൈകീട്ട്, മടങ്ങുന്ന വഴി ചെറായി ബീച്ച് റിസോര്‍ട്സിന്റെ ഗെയ്റ്റില്‍ നീളം കൂടിയ ഒരു ആര്യന്‍ ചില മദാമ്മകളോട് ഈ സ്റ്റൈലില്‍ നിന്ന് സംസാരിക്കുന്നതു കണ്ടു. (ചിത്രം 2 ശ്രദ്ധിക്കൂ)

11 comments:

Cartoonist said...

വൈകീട്ട്, മടങ്ങുന്ന വഴി ചെറായി ബീച്ച് റിസോര്‍ട്സിന്റെ ഗെയ്റ്റില്‍ നീളം കൂടിയ ഒരു ആര്യന്‍ ചില മദാമ്മകളോട് ഈ സ്റ്റൈലില്‍ നിന്ന് സംസാരിക്കുന്നതു കണ്ടു. (ചിത്രം 2 ശ്രദ്ധിക്കൂ)

സജി said...

കമലഹാസനേപ്പോലെ വരക്കാംന്നു പറഞ്ഞിട്ട്...
കണ്ണില്‍ച്ചോരയില്ലാത്താ...
ക.. ക.....( അല്ലെങ്കില്‍ അതുവേണ്ട...)
കശ്മല.......
കാണിച്ചുതരാം ഞാന്‍!

സജീവ് കടവനാട് said...

അങ്ങാരാണ് ? ഈ ലോകത്തുന്നാണെന്നു തോന്നുന്നേയില്ല.... ?!!!

ശരിയാണ്. ഞാന്‍ ബഹ്റീന്‍ ബൂലോകത്തൂന്നാണ്. എന്റെ കളര്‍ കണ്ടാലൂഹിക്കാമല്ലൊ.. എന്തേ കഴിഞ്ഞില്ല ?


ഹല്ല പിന്നെ ഞങ്ങള്‍ ബഹറിന്‍ ബൂലോകന്മാരൊക്കെ ഭയങ്കര കളറന്മാരാ...

അപ്പ ഞങ്ങട പ്രതിനിധി അവ്‌ടെ ഒര് കലക്ക് കലക്കീ ല്ലേ...

നിരക്ഷരൻ said...

അച്ചായോ ...അങ്ങ് സൂര്യനെതിരെ മാറി നില്‍ക്ക് ശരിക്കൊന്ന് കാണട്ടെ :)

ഓ കണ്ടു കണ്ടു ..ശരിക്കും കമലാ ഹാസനെപ്പോലെ തന്നെയുണ്ട്. ഓരോരോ പൂതിയേ :)

ദിവസം ഒന്ന് എന്ന നിരക്കിലാണോ സജ്ജീവേട്ടാ ചെറായില്‍പ്പുലി പിടുത്തം ? എന്തായാലും സംഭവം കൊഴുക്കുന്നുണ്ട്.

Appu Adyakshari said...

ഹ.ഹ.ഹ.ഹ..
സജ്ജീവേട്ടാ, കൊടുകൈ !

ഇ.എ.സജിം തട്ടത്തുമല said...

ചുമ്മാ! ഇടയ്ക്കൊക്കെ ചോദിയ്ക്കാതേം പറയാതേം ഇവിടേക്ക വന്ന് എത്തി നോക്കീമ്മെച്ചും പോകും.
ഹ..ഹ..ഹ എന്നു ചില അപശബ്ദങ്ങളും ഉണ്ടാക്കും....വരട്ടെ!

saju john said...

അപ്പോള്‍ "ക്യച്ചിംഗ് പോയിന്റ്‌" കാലാണല്ലേ?.........

എല്ലാവരും ആ "കാല്‍" പിടിച്ചാണല്ലോ വരക്കുന്നത്

പിപഠിഷു said...

സജ്ജിവേട്ടന്‍ തകര്‍ത്തു...!!

സിനിമാക്കാരന്‍ said...

വരയോ വരിയോ ബഹുകേമം എന്നതില്‍ ഇപ്പഴും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്യ എനിക്ക്!!

ഷെരീഫ് കൊട്ടാരക്കര said...

നല്ല തങ്കക്കൊടം പോലുള്ള മെച്ചമായോരച്ചായനെ ഈ കോലത്തിലാക്കീല്ലോ മോനേ!

ചാണക്യന്‍ said...

അച്ചായോ..എന്താ സ്റ്റൈല്.....:):)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി